പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം സിപിഎം സുപ്രീംകോടതിയിൽ ഉന്നയിക്കും

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം നീക്കം.

ദില്ലി മന്ദിര്‍മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ വിദ്വേഷ പ്രസംഗ വിഷയത്തില്‍ മോദിക്കെതിരെ വൃന്ദ കാരാട്ട് പരാതി നല്‍കിയിരുന്നു.

പക്ഷേ ഇതുമായി ‍ബന്ധപ്പെട്ട് പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഈ കാര്യങ്ങൾ അടക്കം കോടതിയിൽ അറിയിക്കും.

ഇന്ന് സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോള്‍ സിപിഎം പിബി അംഗം നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകനാണ് വിഷയം കോടതിയില്‍ ഉന്നയിക്കുന്നത്.

പ്രധാനമന്ത്രിയുടെ കാര്യത്തില്‍ കമ്മീഷന്‍ നിഷ്പക്ഷമായി ഇടപെടുമോയെന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുകയാണ്.

രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടി.

രാജസ്ഥാനിലെ ബന്‍സ്വാറില്‍ ഞായറാഴ്ച നടന്ന റാലിയിലാണ് മോദി വിവാദ പ്രസംഗം. ഒന്നരമണിക്കൂറോളം ദൈര്‍ഘ്യമുളള പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ നാളേക്കുള്ളില്‍ ഹാജരാക്കാനും, ഉള്ളടക്കം എഴുതി നല്‍കാനുമാണ് ബന്‍സ്വാര്‍ ഇലക്ട്രല്‍ ഓഫീസര്‍ക്കുള്ള നിര്‍ദ്ദേശം.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...