അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുമാണ് സാധ്യത.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കാരണം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കൻഡിൽ 10 cm നും 55 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

നാളെ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. 25ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...