ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുകയാണ് അല്ലേ?. ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ മദ്യ നിരോധനം. 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല.
എല്ലാ മദ്യ പ്രേമികളും ഒന്ന് ഓർത്തിരുന്നോളൂ ഈ ദിവസങ്ങൾ ഏതൊക്കെ എന്ന്.
രണ്ട് ദിവസത്തേക്ക് ഒരു തുള്ളി മദ്യം പോലും ഇനി ലഭിക്കില്ല. ഇനി, ഇത് കിട്ടണം എങ്കിൽ കുറച്ച് വൈകും എന്തായാലും രണ്ട് ദിവസം വെയ്റ്റ് ചെയ്യാം അല്ലേ?.
നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിലെ എല്ലാ മദ്യ വിൽപ്പനശാലകളും അടക്കും. ശേഷം, 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക.
രണ്ട് ദിവസം അതായത് 48 മണിക്കുറാകും മദ്യ വിൽപ്പനശാലകൾ അടച്ചിടുക.
അതുപോലെ തന്നെ വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല എന്നാണ് അറിയിപ്പ്.