ബിഷ്കെക്/ന്യൂഡൽഹി: കിർഗിസ്ഥാനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.
അനകപ്പള്ളി സ്വദേശി ദാസരി ചന്തു (21) ആണ് മരണപ്പെട്ടത്.
കിർഗിസ്ഥാനിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു ചന്തു.
ആന്ധ്ര സ്വദേശികളായ മറ്റ് നാല് വിദ്യാർഥികൾക്കൊപ്പമായിരുന്നു ചന്തു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്.
പിന്നാലെ മഞ്ഞുപാളിയിൽ അകപ്പെടുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.