ഏപ്രിൽ 26 ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി സ്വീപ്പ്- എറണാകുളത്തിനു വേണ്ടി പൊതു ഇടങ്ങളിലേക്ക് ജില്ലാ കളക്ടർ നേരിട്ട് ഇറങ്ങുന്നു.
ഇന്ന് ( ഏപ്രിൽ 24) ഉച്ചകഴിഞ്ഞ് 2.30 ന് കലൂർ മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ വരെയും മെട്രോ ട്രെയിനിൽ സഞ്ചരിച്ച് യാത്രക്കാരായ വോട്ടർമാരോട് ജില്ലാ കളക്ടർ വോട്ടഭ്യർത്ഥിക്കും.
കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ ഐ.പി.എസ്, അസി. കളക്ടർ നിഷാന്ത് സിഹാര ഐ. എ. എസ് , സ്വീപ് – എറണാകുളം കോ ഓഡിനേറ്റർമാർ തുടങ്ങിയവർ ഒപ്പമുണ്ടാകും.