ഒരുപാട് യാത്രകളൊക്കെ ചെയ്ത് അടിച്ച് പൊളിക്കാൻ ഇഷ്ടപ്പെടുന്നവർ ആണല്ലേ നമ്മൾ എല്ലാവരും. എന്നാൽ നമ്മൾ കണ്ടെത്താത്ത അല്ലെങ്കിൽ അറിയപ്പെടാത്ത സ്ഥലങ്ങളും ഒട്ടനവധി ആണ്.
എന്നാൽ, അങ്ങനെയൊരു സ്ഥലമാണ് മഹാരാഷ്ട്രയിലെ ഇരുട്ട് വീണാല്‍ പ്രകാശിതമാകുന്ന അത്യപൂര്‍വ്വമായ ഒരു വനം.
മൈസീന ബാക്ടീരിയകളില്‍ അടങ്ങിയിരിക്കുന്ന ബയോലുമിനെസെന്‍റ് പ്രഭാവമാണ് കാടിന് തിളക്കം സമ്മാനിക്കുന്നത്.
ഭീമാശങ്കർ വന്യജീവി സങ്കേതം നിങ്ങളെ അത്ഭുതപ്പെടുത്തും. ഇരുട്ട് വീഴുമ്പോള്‍ സ്വയം പ്രകാശിതമാകുന്ന കാട് സന്ദര്‍ഷകരെ ആകര്‍ഷിച്ച് തുടങ്ങിയിരിക്കുകയാണ്.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് സഹ്യപര്‍വ്വതത്തിന്‍റെ ഭാഗമായ ഇവിടെ മൺസൂൺ കാലത്തുടനീളം സുലഭമായ മഴ ലഭിക്കുന്നു.
പകല്‍ ഇന്ത്യയിലെ മറ്റേതൊരു വനത്തെയും പോലെ സാധാരണമായ വനം. എന്നാല്‍ രാത്രിയില്‍ ഈ വനം നിങ്ങളെ അത്ഭുതപ്പെടുത്തും.
ഇളം പച്ച നിറത്തില്‍ കാട് നിറയെ വെളിച്ചം നിറയും. മൈസീന (Mycena) എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം.
നശിച്ച് തുടങ്ങിയ മരങ്ങളിലും ഇലകളിലും ചില്ലകളിലും കുമിളിന് സമാനമായ ഈ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കുന്നു. ഈ ബാക്ടീരിയകളാണ് ഇരുട്ടില്‍ ഭീമാശങ്കർ വന്യജീവി സങ്കേതത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നത്.