9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്

കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സം​ഘർഷ സാധ്യത വളരെ കൂടുതലാണ്.

മട്ടന്നൂരിൽ ബക്കറ്റിൽ 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്. അതിനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

പാനൂർ ബോംബ് സ്‌ഫോടനത്തിന് ശേഷം ഉയർന്ന സുരക്ഷാ ആശങ്കയെ തുടർന്നാണ് മട്ടന്നൂർ മേഖലയിൽ ബോംബുകൾക്കും ആയുധങ്ങൾക്കുമായി വ്യാപക തിരച്ചിൽ നടത്തിയത്.

സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.


വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിലും അറിയിക്കുകയായിരുന്നു. തുടർന്ന്, ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.

Leave a Reply

spot_img

Related articles

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...