എപ്പോഴും കട്ടിലില്‍ തന്നെ കിടക്കാനായി ഇഷ്ട്ടപ്പെടുന്നവരാണ് ഇന്ന് ഏറിയ ആളുകളും. എന്നാൽ അവയ്ക്കുള്ള കാരണം പോലും പലർക്കും ഇന്ന് വ്യക്തമല്ല.
ക്ഷീണം ഉണ്ടാകാൻ പലതുണ്ട് കാരണങ്ങൾ. ഇത്തരത്തിലുള്ള ക്ഷീണം ഭക്ഷണത്തിലൂടെയും ഉണ്ടാകാം. എന്നാൽ, ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാലോ?.
ഒന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത് ബെറിയാണ്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഊർജ്ജം നല്‍കാന്‍ സഹായിക്കും.
പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ചിയ വിത്തുകള്‍ പോലെയുള്ള സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഊര്‍ജ്ജം പകരാന്‍ സഹായിക്കും.
കാര്‍ബോ, ഫൈബര്‍, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സി, കെ, അയേണ്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ ചീരയും ഊര്‍ജ്ജം പകരാന്‍ സഹായിക്കും.