എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

കര്‍ണാടക സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരെയാണ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.

ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

തെരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഓഫീസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി. ജി.കെ, എക്‌സൈസ് ഉദ്യോഗസ്ഥരായ എം. ബി.ഹരിദാസ്, ജോണി. കെ, ജിനോഷ് പി.ആര്‍, അരുണ്‍ കൃഷ്ണന്‍, ധന്വന്ത് കെ.ആര്‍, അജയ് കെ.എ, ഷിംജിത്ത്. പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...