വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത്. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സി പി എം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നു.
കരുനാഗപ്പള്ളി എം എൽ എ, സി ആർ മഹേഷിൻ്റെ തലയ്ക്കും നെഞ്ചിലും സി പി എം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ് യു ഡി എഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
എം എൽ എയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണം.
പരാജയം ഉറപ്പിച്ച സി പി എം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പലിക്കണം.
സി പി എമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു.