തൃശൂരിൽ ബി ജെപി – സി പി എം അന്തർധാര;കെ മുരളീധരൻ

തൃശൂരിൽ ബി ജെ പിക്ക് വോട്ട് ചെയ്യാൻ സി പി എം കേന്ദ്രങ്ങളിൽ നിന്ന് സന്ദേശം നൽകിയതായി യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.

തൃശൂരിൽ ബി ജെപി – സി പി എം അന്തർധാരയുണ്ട്. ഫ്ലാറ്റുകളിൽ ബി ജെ പി വോട്ടുകൾ ചേർത്തത് സി പി എം സർവീസ് സംഘടനാ പ്രവർത്തകരാണ്.

ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യു ഡി എഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ കൈവിട്ടുപോയതുൾപ്പടെ 20 സീറ്റുകളിലും ഇക്കുറി യു ഡി എഫ് ജയിക്കും.

ഇന്നലെത്തന്നെ എൽ‌ ഡി എഫിന്റെ ചില സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബി ജെ പിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പരത്തുന്നുണ്ട്.

കരുവന്നൂർ വിഷയം എൽ ഡി എഫിനെതിരായ വികാരമുണ്ടാക്കും.

അതിൽ കേന്ദ്രസർക്കാരിനോടും ജനത്തിന് വിരോധമുണ്ട്.

അവര് നോട്ടീസയച്ച് കളിക്കുകയാണ്.

ഇതൊക്കെ നേരെ മറിച്ചൊരു കോൺ​ഗ്രസുകാരനാണെങ്കിൽ നോട്ടീസ് അയയ്ക്കുകയല്ല, അറസ്റ്റാണ് ഉണ്ടാവുക.

ഇത് അറസ്റ്റ് നടക്കില്ലെന്നുറപ്പാണ്, കാരണം ഇത് അന്തർധാരയ്ക്ക് വേണ്ടിയുള്ള നോട്ടീസായിരുന്നു എന്നും മുരളീധരൻ പറഞ്ഞു

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...