ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നവരാണ് ഇന്ന് എല്ലാവരും. എന്നാൽ, ഇത് ഒരു കാര്യവും ഇല്ലാതെ പറയുന്നത് ആണെന്നാണോ നിങ്ങൾ കരുതുന്നത്?
എന്നാൽ അതല്ല, അതിൽ കാര്യമുണ്ട്. എന്താണ് എന്നല്ലേ? നമുക്ക് നോക്കാം.
ശരീരത്തിൽ ആവശ്യത്തിന് ബയോട്ടിൻ കിട്ടാതെ വരുമ്പോൾ വരണ്ട ചർമ്മം, നഖം പൊട്ടുക, മുടി കൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചെന്ന് വരാം.
ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും ശക്തമായ മുടി വളർച്ചയെ സഹായിക്കാനും കാരണമാകും.
കാർബോഹൈഡ്രേറ്റുകൾ, ലിപിഡുകൾ, പ്രോട്ടീനുകൾ എന്നിവയുടെ ദഹനത്തെ ഇത് സഹായിക്കുന്നു.
ബയോട്ടിൻ സമ്പുഷ്ടമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ സഹായിക്കും.
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ ശരീരം ബയോട്ടിൻ ഉപയോഗിക്കുന്നു.
ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
കൂൺ
അവാക്കാഡോ
പയർവർഗങ്ങൾ
നട്സ്
മധുരക്കിഴങ്ങ്
മുട്ട
സാൽമൺ ഫിഷ്