ഇപി ജയരാജൻ ബിജെപിയിലെക്കോ?

അത്യന്തം സംശയം ജനിപ്പിക്കുന്ന പ്രവർത്തിയാണ് ഇപി ജയരാജന്റെ ഭാ​ഗത്ത് നിന്നും മലയാളികൾ ഇന്ന് നേരിട്ടത്.

കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നടത്തിയ ദുഷ്പ്രവർത്തിയാണ് ഇപി ജയരാജൻ എന്ന രാഷ്ട്രീയ നേതാവ് ചെയ്തത്.

തികച്ചും വ്യക്തിപരമായ കൂടികാഴ്ച എന്ന് ന്യായീകരിക്കുന്ന ഇപിയുടെ അവകാശവാദത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു.

കോൺ​ഗ്രസിൽ നിന്നും പ്രമുഖ നേതാക്കളായ പലരും ബിജെപിയിൽ അഭയം തേടി എങ്കിലും ഇപിയുടെ ഈ കൂടിക്കാഴ്ച്ചയെ തീവ്രമായ രീതിയിലാണ് മലയാളികൾ വിമർശിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ ആശയങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഇത്തരം രാഷ്ട്രീയ വ്യക്തിത്തങ്ങളെ പ്രസ്താനത്തിൽ നിന്നും മാറ്റി നിർത്തണം എന്നാണ് സാധാരണ കമ്യൂണിസ്റ്റ് മലയാളികൾ പ്രതികരിക്കുന്നത്.

വർ​ഗീയ പ്രസ്താനത്തിനെതിരെ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് ആശയത്തിന് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത പ്രവർത്തിയാണ് ബിജെപി എന്ന വർ​ഗീയ രാഷ്ട്രീയ പാർട്ടിയുമായി ഇപി ജയരാജൻ നടത്തിയ രഹസ്യചർച്ചകൾ.

മലയാളികൾ ഒന്നടങ്കം വിമർശിക്കുന്ന ഇത്തരം പ്രവർത്തികളെ കമ്യൂണിസ്റ്റ് പ്രസ്താനം തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ നിലനിൽപ്പിന് കോട്ടം തട്ടും.

Leave a Reply

spot_img

Related articles

പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍

കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി...

വയനാടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന ചെയ്ത ശേഷം കല്‍പ്പറ്റ പുതിയ...

ക്രോസ് വോട്ട് പരാമര്‍ശ വിവാദം ; സരിന് നിര്‍ദേശവുമായി സിപിഎം നേതൃത്വം

ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഎം നേതൃത്വം. വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നാണ് നിര്‍ദേശം. സരിന്‍ വോട്ടര്‍മാരോട്...

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...