കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍

ബഹ്‌റൈൻ : തായ്‌ലന്‍ഡില്‍നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി.

കയ്കാന്‍ കയ്‌നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. 

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ എത്തിയത്.

അവിടെ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന കയ്കാന്‍ സമൂഹമാധ്യമത്തില്‍ നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ബഹ്‌റൈനില്‍ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അവര്‍ അറിയിച്ചിരുന്നു. 

എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇല്ലാതായി.

ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയില്‍ തായ് എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ മോര്‍ച്ചറിയില്‍ ഒരു ഏഷ്യന്‍ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രില്‍ 18-ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചു.

കാലിലെ ടാറ്റൂ നോക്കി കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിഷം കലര്‍ന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം സംശയിക്കുന്നു.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...