കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലം; വിലയിരുത്തലുമായി ബിജെപി

തൃശൂർ മണ്ഡലത്തിലെ കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലമായ സൂചനയെന്ന വിലയിരുത്തലുമായി ബിജെപി.

പോളിംഗ് സമയമായ വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച്‌ 71 ശതമാനമാണ് പോളിംഗ്.


അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രാവിലെ പോളിംഗ് തുടങ്ങിയത് മുതല്‍ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്.

ആദ്യ മണിക്കൂറുകളില്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂര്‍, മണലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

ചാവക്കാട്, വാടാനപ്പള്ളി എന്നീ തിരദേശ മേഖലകളിലും രാവിലെ നല്ല തിരക്കുണ്ടായിരുന്നു.

പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിആര്‍പിഎഫിനെ വിന്യസിച്ചാണ് വോട്ടിങ് നടന്നത്.

ഒന്നര മാസത്തോളം നീണ്ടുനിന്ന മൂന്ന് മുന്നണികളുടേയും വന്‍ പ്രചാരണം വോട്ടായി മാറിയെന്നാണ് പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്.


അതേസമയം ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫും യുഡിഎഫും വച്ച്‌പുലര്‍ത്തുന്നത്.

താഴേത്തട്ടിലുള്ള പ്രവര്‍ത്തനവും ഏകോപനവും കഴിഞ്ഞ തവണ കൈവിട്ട തൃശൂര്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടുന്നത്.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...