കെ സി വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണ് ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന കെ സി വേണുഗോപാലിന്റെ പരാമർശത്തിനെതിരെ ശോഭ സുരേന്ദ്രൻ.

ആരോപണം തെളിയിക്കേണ്ടത് കെ സി വേണുഗോപാൽ ആണെന്ന് ശോഭ സുരേന്ദ്രൻ.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് കെ സി വേണുഗോപാൽ.

സ്വന്തം മുഖം നല്ലതല്ലാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല.

കോൺഗ്രസിൽ ഇപ്പോൾ ഉള്ള നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് കെ സി വേണുഗോപാൽ ചിന്തിക്കേണ്ടത്.

കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് വന്നത് രാഹുൽഗാന്ധിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണോ?

പ്രഗൽഭരായ കോൺഗ്രസ് നേതാക്കളുടെ പത്തിൽ ഒരു ശതമാനം പോലും കഴിവുണ്ടായിട്ടല്ല കെ സി വേണുഗോപാൽ ആ സ്ഥാനത്ത് ഇരിക്കുന്നത്.

പാർട്ടിക്ക് അതൃപ്തി ഉള്ളതായി അറിയില്ല

ഇ പി ജയരാജൻ വിഷയത്തിലുള്ള തൻ്റെ വെളിപ്പെടുത്തലിൽ പ്രകാശ് ജാവദേക്കറിന് അതൃപ്തി ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ശോഭ.

താൻ പറഞ്ഞ കാര്യം തെറ്റായി മാറിയാലേ അത്തരം സാഹചര്യമുള്ളൂ.

ഈ നിമിഷം വരെ അങ്ങനെ അനുഭവമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ്...

മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും...