ഒരു മിനിറ്റിൽ 3 വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായത് എന്നും വോട്ടിംങിൽ കാലതാമസമുണ്ടായി എന്നും ജോസ് കെ മാണി.
സംസ്ഥാനത്തെ പോളിംങ് വൈകിയതിൽ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്ത് എത്തിയത്.
മൂന്നും നാലും മണിക്കൂർ ക്യൂ നിന്ന ശേഷം ആളുകൾ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
വോട്ടിംങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ തലത്തിൽ വൈകിപ്പിച്ചതായി കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
വോട്ടിംങിലുണ്ടായ കാലതാമസത്തെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യണമെന്നും ജോസ് കെ മാണി പറഞ്ഞു.