പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവ്

തിരുവനന്തപുരം: അമ്മയെ മർദിച്ച് അവശയാക്കി പതിനൊന്ന് വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.

ആറ്റിങ്ങൽ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ. രേഖ ശിക്ഷിച്ചത്.

പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.

2020 ജൂണിൽ കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഭവ ദിവസം രാവിലെ 10 ന് കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മനോരോഗിയായ അമ്മ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു.

കുട്ടി വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദിച്ച് അവശയാക്കി.

കുട്ടിയുടെ അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തി. അന്നേ ദിവസം വൈകീട്ട് പ്രതി വീണ്ടും വരുകയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിക്കുകയായിരുന്നു.കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്.

സമാന സംഭവം ഹോമിലെ മറ്റൊരു കുട്ടിക്കും ഉണ്ടായപ്പോഴാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.

പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമായി.

പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ.വൈ ഹാജരായി.

Leave a Reply

spot_img

Related articles

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...