മോദി വീണ്ടും അധികാരത്തിലെത്തിയാൽ നക്‌സലിസവും,ഭീകരവാദവും അവസാനിപ്പിക്കും : അമിത് ഷാ

പോർബന്ദർ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ബി.ജെ.പി സ്ഥാനാർഥി മൻസൂഖ് മാണ്ഡവ്യക്ക് വേണ്ടി ഗുജറാത്തിലെ പോർബന്ദറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിനെ എതിർത്തു. ഇത് കശ്മീരിൽ രക്തപ്പുഴ ഒഴുകാൻ കാരണമാകുമെന്ന് പറഞ്ഞു.

എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അവിടെ ഒരു കല്ലെറിയാൻ പോലും ആരും ധൈര്യപ്പെട്ടില്ല.

രാജ്യത്ത് ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ പാകിസ്ഥാനിൽ നിന്ന് ആർക്കും ഇന്ത്യയിലേക്ക് കടന്ന് ബോംബ് സ്ഫോടനം നടത്താമായിരുന്നു’ -അമിത് ഷാ പറഞ്ഞു.

‘പുൽവാമയിലും ഉറിയിലും ഭീകരാക്രമണം നടന്നപ്പോൾ മോദിയായിരുന്നു പ്രധാനമന്ത്രിയെന്ന് അവർ മറന്നു.

പത്ത് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ മണ്ണിലെ ഭീകരരെ തുരത്താൻ മോദി സർജിക്കൽ സ്ട്രൈക്ക് നടത്തി.

രാജ്യത്തെ സുരക്ഷിതമാക്കാനും സമൃദ്ധമാക്കാനും മോദി പ്രവർത്തിച്ചു.

പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തിനു ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പതിനൊന്നാം സ്ഥാനത്തായിരുന്നു.

പത്ത് വർഷത്തെ മോദി ഭരണത്തിൽ ഇത് അഞ്ചാം സ്ഥാനത്തെത്തി.

അദ്ദേഹത്തെ മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയാൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കും’ -അമിത് ഷാ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...