വർഗീയ പരാമർശവുമായി അനുരാഗ് ഠാക്കൂറും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവടുപിടിച്ച് പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത്.

കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിക്കൊടുത്തതിനു പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് ഠാക്കൂർ ആരോപിച്ചു.

നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്കു പോകണോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയാണ്, വിവാദ പരാമർശവുമായി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയത്.

‘‘കോൺഗ്രസിന്റെ പ്രകടന പത്രികയിൽ കോൺഗ്രസിനു മാത്രമല്ല, നമ്മുടെ കുട്ടികളുടെ സ്വത്ത് മുസ്‌ലിംകൾക്കു നൽകാനും രാജ്യത്തെ ആണവായുധങ്ങൾ നശിപ്പിക്കാനും ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്തികൾക്കും കൈയുണ്ടെന്ന് കാണാം.’’ – അനുരാഗ് ഠാക്കൂർ പറഞ്ഞു.

‘‘ചില ചെറു സംഘങ്ങൾ കോൺഗ്രസിനെ വലയം ചെയ്തിരിക്കുകയാണ്. അവരുടെ പ്രത്യയശാസ്ത്രം ഈ സംഘങ്ങൾ തട്ടിയെടുത്തു. ‌

നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്കു പോകണോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണം.

മുസ്‌ലിംകൾക്ക് നാം തുല്യാവകാശം നൽകി. അത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അവരുടെ അവകാശമായതുകൊണ്ടാണ്.’’ – അനുരാഗ് ഠാക്കൂർ പറഞ്ഞു. 

രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദമായിരുന്നു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തും ഭൂമിയും മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദി നടത്തിയ പരാമർശം.

കോൺഗ്രസ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യത്തിന്റെ സ്വത്തിൽ പ്രാഥമിക അവകാശം മുസ്‌ലിംകൾക്കാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.

കോൺഗ്രസിന്റെ പ്രകടന പത്രികയെ, മുസ്‌ലിം ലീഗ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതെന്നും മോദി വിമർശിച്ചിരുന്നു

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...