ബിജെപിയോട് അടുക്കുന്ന ദേവികുളം മുൻ എംഎല്‍എ എസ്.രാജേന്ദ്രൻ

ബിജെപിയോട് അടുക്കുന്നെന്ന സൂചന വീണ്ടും നല്‍കി ദേവികുളം മുൻ എംഎല്‍എ എസ്.രാജേന്ദ്രൻ.

നേരത്തെ ബിജെപിയില്‍ ചേർന്നേക്കുമെന്ന സൂചന നല്‍കി ഡല്‍ഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ രാജേന്ദ്രൻ അത് തന്റെ വ്യക്തിപരമായ സന്ദർശനമാണെന്ന് വിശദീകരിച്ച്‌ സിപിഎമ്മുമായി സഹകരിച്ച്‌ പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം.

സിപിഎം തന്നോട് ഉപദ്രവിക്കല് നയം തുടരുകയാണ്- ഇതില്‍ നിന്നും രക്ഷ നേടാൻ ബിജെപി പ്രവേശത്തെ കുറിച്ച്‌ ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മില് നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില് പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...