ചീട്ടുകളി വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു.

പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കുത്തേറ്റ് മരിച്ചത്..

മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശി അഭിലാഷ് അടങ്ങുന്ന സംഘവുമായി ചീട്ട് കളിച്ചു.

ഇതിന് പിന്നാലെ ഉണ്ടായ വാക്ക് തർക്കത്തിലും, സംഘർഷത്തിലുമാണ് ലിബിന് കത്രിക കൊണ്ട് കുത്തേറ്റത്..

സംഭവത്തിൽ ഒരു സ്ത്രീ അടക്കം മറ്റ് മൂന്നുപേർക്കു കൂടി പരിക്കേറ്റിട്ടുണ്ട്..

ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതർക്കവും സംഘട്ടനവും ഉണ്ടായത്.. തുടർന്ന്
ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു ലിബിന് കുത്തേറ്റത്..

ലിബിനെ കുത്തിക്കൊലപ്പെടുത്തിയ അഭിലാഷും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്…

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...