സുഹൃത്തുക്കളായ യുവാക്കൾ മരിച്ച നിലയില്‍

നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്.

പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്ന് രാത്രി ഒമ്ബതോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്.
ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച്‌ ബന്ധുക്കള്‍ക്കും അറിവില്ല.

അല്‍ഫോണ്‍സണ്‍ – വിജയമ്മ ദമ്ബതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...