എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ പീഡന പരാതി : പോലീസ് കേസെടുത്തു

ബെംഗളൂരു : ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് കേസ്.

2019 മുതൽ 2022 വരെ പ്രജ്വൽ പലതവണ പീഡിപ്പിച്ചെന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഹാസൻ ജില്ലയിലെ ഹൊലെനരാസിപുർ പൊലീസ് സ്റ്റേഷനിലാണ് സിറ്റിങ് എംപി കൂടിയായ പ്രജ്വലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

സമൂഹമാധ്യമത്തിൽ പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെയാണ് പീഡനപരാതിയുമായി യുവതി രംഗത്തെത്തുന്നത്. 

കൂടുതൽ സ്ത്രീകൾ പരാതിയുമായി വന്നേക്കുമെന്ന് സൂചനയുണ്ട്. അശ്ലീല വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ പ്രജ്വൽ ജര്‍മനിയിലേക്ക് കടന്നതായാണ് വിവരം.

പുറത്തുവന്ന വിഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടു‌ണ്ട്‌.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. നിലവിൽ ലഭിച്ച പരാതി പ്രത്യേക സംഘത്തിന് കൈമാറും.

സംഭവത്തിൽ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയമിച്ചത്. 

കഴിഞ്ഞ സെപ്റ്റംബറിൽ കർണാടകയിൽ ജെഡിഎസ് എൻഡിഎയുടെ സഖ്യകക്ഷിയായി ചേർന്നിരുന്നു.

പ്രജ്വലിനെതിരായ ലൈംഗികാരോപണത്തിൽ ഒന്നും പറയാനില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തെ കുറിച്ചോ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിലോ പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന ബിജെപി വക്താവ് എസ്.പ്രകാശ് പ്രതികരിച്ചത്.

വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പി‌ലാണ് ഹാസനിൽ പോളിങ് ‌നടന്നത്.

ഇതിനു രണ്ടുദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ വിഡിയോ പുറത്തുവന്നത്.

വോട്ടെടുപ്പിനു പിറ്റേന്ന്, 27നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനു തൊട്ടുമുൻപ് പ്രജ്വൽ രാജ്യം വിട്ടതായാണ് റിപ്പോർട്ട്.

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയതെന്നാണ് സൂചന.

ഇക്കാര്യം ജെഡിഎസ് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസിൽ പരാതി നൽകി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ഹാസനിൽനിന്നു വിജയിച്ചത്.

2004 മുതൽ 2019 വരെ എച്ച്.ഡി.ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഇത്.

Leave a Reply

spot_img

Related articles

തിരുവനന്തപുരത്ത് മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ...

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; പ്രതിഷേധം നേരത്തെ രേഖപ്പെടുത്തി, യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക്...

BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്...

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....