അണുബാധയുണ്ടായി സ്ത്രീ മരിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഭര്‍ത്താവ്

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അണുബാധയുണ്ടായി സ്ത്രീ മരിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഭര്‍ത്താവ്

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ തുടര്‍ ചികിത്സയ്ക്കിടെ അണുബാധ ഉണ്ടായ സ്ത്രീ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി. അമ്പലപ്പുഴ കരൂര്‍ സ്വദേശി ഷിബിന ആണ് മരിച്ചത്.

അണുബാധയെ തുടര്‍ന്ന് ഷിബിനയുടെ കരള്‍ ഉള്‍പ്പടെയുള്ള ആന്തരീക അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഷിബിനയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഹൃദയാഘാതമാണ് മരണ കാരണമെന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് ഷിബിന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവിക്കുന്നത്. പ്രസവശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഷിബിനയെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

മാര്‍ച്ച് 30ന് ആരോഗ്യനില വഷളായതോടെ വീണ്ടും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഈ ഘട്ടത്തിലും വേണ്ട ചികിത്സ ലഭിച്ചില്ല. ചികിത്സാ പിഴവ് മൂലമാണ് മരണമെന്നും ബന്ധുക്കള്‍.

അതേസമയം പ്രസവത്തിന് മുന്‍പ് തന്നെ ഷിബിനക്ക് മൂത്രാശയത്തില്‍ അണുബാധ ഉണ്ടായിരുന്നെന്നും. രണ്ട് തവണ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അബ്ദുള്‍ സലാം പറഞ്ഞു.

ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഷിബിന ഇന്ന് മരണപ്പെടുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായത്.

ഷിബിനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ഉള്‍പ്പെടെ ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....