സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ഇ.പി.ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയില്‍ വിവാദം ആളിക്കത്തുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുന്നത്.

ഇ.പി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന നിർണായക സെക്രട്ടറിയേറ്റ് പോളിംഗിന് ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യും.

മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ വിശദമായി പരിശോധിക്കും.

11 സീറ്റില്‍ വരെ ജയ സാധ്യത ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇ.പി വിവാദം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് കരുതുന്നന്നതെങ്കിലും വിഷയം പരിശോധിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ നടപടി എടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിയില്ല.


എന്നാല്‍ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്ത് നിന്നും ജയരാജനെ മാറ്റാൻ ഈ യോഗത്തിന് കഴിയും.

അതിനിടെ ജയരാജൻ സ്ഥാനം ഒഴിയുമെന്നും പാർട്ടിയില്‍ നിന്നും അവധി എടുക്കുമെന്നും അഭ്യൂഹമുണ്ട്.

നേരത്തേയും ആരോഗ്യ കാരണങ്ങളാല്‍ ജയരാജൻ അവധി എടുത്തിരുന്നു.

രാഷ്ട്രീയ വിവാദങ്ങളുടെ സമയത്തായിരുന്നു അതും.

ഇന്നത്തെ യോഗത്തില്‍ ഇപിയും പങ്കെടുക്കും.

തനിക്കെതിരെ ആരോപണങ്ങളെ ഇപി നേരിട്ടെത്തി പ്രതിരോധിക്കും.

തന്നെ ഒറ്റപ്പെടുത്തിയാല്‍ എല്ലാം തുറന്നു പറയുമെന്ന സന്ദേശം നേതൃത്വത്തിന് ഇപി നല്‍കിയേക്കും.

Leave a Reply

spot_img

Related articles

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിഭാഷാനയത്തിലൂടെ ഹിന്ദി...

പി വി അന്‍വറിന് ബി ജെ പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബി ജെ പിയുമായി ബന്ധമുള്ള പി വി അന്‍വറിനെതിരെ മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി...

പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു

പാലാ നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്. ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്....

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും. ഇന്നു ചേരാനിരുന്ന യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സൗകര്യാർത്ഥം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിക്കുന്നു.പാർട്ടി...