തെലങ്കാനയിലെ 17 സീറ്റുകളിലേയും രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച്‌ സിപിഎം

ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ 17 സീറ്റുകളിലേയും രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച്‌ സിപിഎം.

സംസ്ഥാനത്ത് ഒരിടത്തും പാർട്ടി മത്സരിക്കാത്ത സാഹചര്യത്തില്‍ 16 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് തീരുമാനം.

ഭോംഗിർ മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്നത് സംബന്ധിച്ച്‌ പാർട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.


പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിൻ്റെ നേതൃത്വത്തിലുള്ള സി പി എംി നേതാക്കളുടെ സംഘം ശനിയാഴ്ച മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

ഭോംഗിർ സീറ്റില്‍ സിപിഎം മത്സരിക്കാന്‍ തീരുമാനിച്ചിരുിന്നുി.

അവിടെ മത്സരത്തില്‍ നിന്ന് പാർട്ടി പിന്മാറണമെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും വീരഭദ്രം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോങ്കിറില്‍ തൻ്റെ പാർട്ടി കോണ്‍ഗ്രസിൻ്റെ പിന്തുണ തേടിയെന്നും വീരഭദ്രം പറഞ്ഞു.

ചില രാഷ്ട്രീയ നിർദേശങ്ങള്‍ ഉണ്ടായെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭോംഗീറില്‍ മത്സരരംഗത്ത് തുടരാനാണ് സി പി എം തീരുമാനിച്ചതെന്നും ഏത് നിലപാട് മാറ്റവും പാർട്ടിക്കുള്ളില്‍ ചർച്ച ചെയ്യണമെന്നും തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...