ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിന് ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിന മരിച്ച സംഭവത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.
മെയ് മാസം ഏഴാം തീയതി ആലപ്പുഴ കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കുവാനാണ് നിർദ്ദേശം.