ആലപ്പുഴ : ദേശീയ പാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കാർ യാത്രികയായ മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്. കാറിൽ യാത്ര ചെയ്ത മറ്റ് നാലു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.