മെയ് 1 ചില പ്രത്യേകതകള്‍

തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്.

എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്.

അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി അതു മാറി.

അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്.

അമേരിക്കയിലും ‌കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്.

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.

1886 മെയ് 4 ന് ചിക്കാഗോയിലെ ഹേമാര്‍ക്കറ്റ് സ്‌ക്വയറില്‍ നടന്ന ഒരു തൊഴിലാളി പ്രകടനത്തിനിടെ നടന്ന ഒരു ബോംബാക്രമണത്തിന്റെ അനന്തരഫലമാണ് ഹെയ്മാര്‍ക്കറ്റ് സംഭവം (ഹേമാര്‍ക്കറ്റ് കൂട്ടക്കൊല) എന്നറിയപ്പെടുന്നത്.

എട്ട് മണിക്കൂര്‍ തൊഴില്‍ ദിനത്തിനായി പണിമുടക്കുന്ന തൊഴിലാളികളെ പിന്തുണച്ചുള്ള സമാധാനപരമായ റാലിയായാണ് ഇത് ആരംഭിച്ചത്.

യോഗം പിരിച്ചുവിടാന്‍ ശ്രമിച്ച പോലീസിന് നേരെ അജ്ഞാതനായ ഒരാള്‍ ഡൈനാമൈറ്റ് ബോംബ് എറിഞ്ഞു,

ബോംബ് സ്ഫോടനവും തുടര്‍ന്നുണ്ടായ വെടിവെപ്പും ഏഴ് പോലീസ് ഉദ്യോഗസ്ഥരുടെയും കുറഞ്ഞത് നാല് സാധാരണക്കാരുടെയും മരണത്തിന് കാരണമായി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

ചിക്കാഗോ തെരുവില്‍ പിടഞ്ഞു വീണവരില്‍ നിന്നാണ് പിന്നീട് ലോകം ഏറ്റവും ഉജ്ജ്വലമായ പ്രഭാതത്തിലേക്ക് ഉണര്‍ന്നെണീറ്റത്.

1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.

ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.

സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗത്തില്‍ പാസാക്കുകയുണ്ടായി.

ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്.

ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്.

ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉപയോഗിച്ചതും ഈ ദിനത്തിലാണ്.

കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു.

മെയ് 1 ന് മറ്റു ചില പ്രത്യേകതകള്‍ കൂടി ഇന്ത്യാ ചരിത്രത്തിലുണ്ട്.

1960ല്‍ ബോംബെ സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതിന് ശേഷം രണ്ട് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടു.

മഹാരാഷ്ട്രയും ഗുജറാത്തും സംസ്ഥാന പദവി നേടിയ ദിനം കൂടിയാണ് മെയ് 1.

ഇത് ‘മഹാരാഷ്ട്ര ദിനം’, ‘ഗുജറാത്ത് ദിനം’ എന്നിങ്ങനെയും ആഘോഷിക്കപ്പെടുന്നു.

Leave a Reply

spot_img

Related articles

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍...

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...

കാര്‍ പാലത്തില്‍ നിന്ന് വീണ് മരണം:ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും...