താരൻ അകറ്റാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം

താരൻ ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. തലയിൽ അഴുക്ക് അടിയുന്നതാണ് പ്രധാനപ്പെട്ട കാരണം.

താരൻ അകറ്റാൻ എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടി സംരക്ഷണ ദിനചര്യയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചേരുവകയാണ് കറ്റാർവാഴ ജെൽ.

മുടി തഴച്ച് വളരാനും താരനകറ്റുന്നതിന് കറ്റാർവാഴ പതിവായി ഉപയോ​ഗിക്കാവുന്നതാണ്. സെബം മെഴുക് പോലെയുള്ള എണ്ണയാണ്.

ഇത് മുടിയെയും തലയോട്ടിയെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിനും മുടിക്കും നല്ലതാണെങ്കിലും സെബം അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് തലയോട്ടിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന മലസീസിയ ഗ്ലോബോസ എന്ന ഫംഗസിലേക്ക് നയിച്ചേക്കാം. ഇത് ചൊറിച്ചിൽ, ചുവപ്പ്, താരൻ എന്നിവയ്ക്ക് കാരണമാകും.

താരൻ അകറ്റാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം ഏതൊക്കെയെന്ന് നോക്കാം.

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ച് തലയിൽ മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

രണ്ട് ടീസ്പൂൺ നാരങ്ങ നീരും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി തലയോട്ടിയെ നന്നായി ശുദ്ധീകരിക്കുകയും ജലാംശം നൽകുകയും ചെയ്യും.

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ‌ടേബിൽ സ്പൂൺ ഒലീവ് ഓയിലും ഒരു കപ്പ് തെെരും നന്നായി യോജിപ്പിച്ച് തലയിൽ ഇടുക. ഈ പാക്ക് താരനകറ്റാൻ സഹായിക്കുന്നു. ലാക്‌റ്റിക് ആസിഡ്, പ്രോബയോട്ടിക്‌സ് എന്നിവ തെെരിൽ അടങ്ങിയിരിക്കുന്നു.

    Leave a Reply

    spot_img

    Related articles

    മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

    ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

    മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

    തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

    സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

    തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

    തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...