ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു

മോട്ടോർ വാഹന വകുപ്പിൻ്റെ പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് വിഭാഗം അടൂർ സ്‌ക്വാഡിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹന പരിശോധനയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കടമ്പനാട് ജംഗ്ഷനിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ബിനു എന്ന യുവാവിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായത്.

മദ്യപിച്ചു എന്ന് സംശയിക്കപ്പെടുന്ന യുവാവിനെ വെഹിക്കിൾ ഇൻസ്‌പെക്ടർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പൊതുജനങ്ങളുടെ മുൻപിൽ കൂടുതൽ അസഭ്യം വിളിച്ചു പറഞ്ഞു ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്നാണ് പരാതി.

മോട്ടോർ വാഹന വകുപ്പ് ഉദോഗസ്ഥർ ഏനാത്ത് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...