റീ- റിലീസിലും ഗില്ലി വമ്പൻ വിജയം

വിജയ് ചിത്രമായ ഗില്ലി വലിയ വിജയമാണ് 20 കൊല്ലത്തിന് ശേഷം റീ- റിലീസിലും നേടുന്നത്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം 5 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് വിവരം.

തമിഴില്‍ വിശാലിന്‍റെ രത്നം എന്ന പുതിയ ചിത്രം ഉയര്‍ത്തിയ ഭീഷണി പോലും മറികടക്കുന്ന രീതിയിലാണ് ധരണി സംവിധാനം ചെയ്ത ഗില്ലി ബോക്സോഫീസില്‍ കുതിപ്പ് നടത്തുന്നത്.

ഗില്ലി ഇതുവരെ 20 കോടിക്ക് മുകളില്‍ കളക്ഷന് നേടിയെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.

ഇതോടെ വിജയ് നായകനായ ചിത്രം ടൈറ്റാനിക് 3D യുടെ റെക്കോഡാണ് റി- റീലീസില് മാറ്റി മറിച്ചത്.

2012 ല്‍ റി റീലീസ് ചെയ്ത ടൈറ്റാനിക് ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.

90കളില്‍ അടക്കംസിനിമകളുടെ റീ റിലീസ് വലിയ ബിസിനസ്സായിരുന്നു. എന്നാൽ സിഡിയുടെയും സാറ്റ്ലൈറ്റ് ടിവിയുടെയും വരവോടെ ഈ പ്രവണത ഇല്ലാതായി.

കഴിഞ്ഞ രണ്ട് വർഷങ്ങളായി തെലുങ്ക് സിനിമാ വ്യവസായത്തിലാണ് റീ-റിലീസുകൾ വീണ്ടും ഉയര്‍ന്നുവന്നത്.

റീ-റിലീസുകൾ താരമൂല്യത്തില്‍ അടിസ്ഥാനമാക്കിയുള്ള പരിപാടിയായിരുന്നു. ആരാധകരുടെ ആഘോഷ പരിപാടികളായാണ് ഇത് പ്രധാനമായും നടന്നത്.

അത് ഒന്നോ രണ്ടോ ദിവസത്തെ പരിപാടി മാത്രമായിരുന്നു. മലയാളത്തില്‍ സ്ഫടികം അടക്കം ഇത്തരം ട്രെന്‍റില്‍ റീ റിലീസ് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ട്രെന്‍റില്‍ നിന്നും മാറി ഒരു ചിത്രം പുതിയ ചിത്രം പോലെ ആഘോഷിക്കുന്ന രീതിയാണ് ഗില്ലിയുടെ കാര്യത്തില്‍ കാണുന്നത്.

ഇത് പുതിയ വിപണി സാധ്യതയാണ് ഗില്ലി തുറന്നിടുന്നത് എന്നാണ് തമിഴകത്തെ സംസാരം. എന്തായാലും 30 കോടിക്ക് മുകളിലുള്ള കളക്ഷന്‍ ഗില്ലിക്ക് പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...