കരുവന്നൂർ കേസ്: എം എം വർഗീസ് ഇന്നും ഹാജരായില്ല

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി പി എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്നും ഇ ഡിക്കു മുന്നിൽ ഹാജരായില്ല.

ഇന്ന് വീണ്ടും ഹാജരാകാനായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ നിർദ്ദേശം. ഇതാണ് വർഗീസ് അവഗണിച്ചത്.

നേരത്തെ നോട്ടീസ് അയച്ചപ്പോൾ മെയ് ദിനം ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

കഴിഞ്ഞ ദിവസം വർഗീസിനെ എട്ടു മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും അന്വേഷണത്തോട് വർഗീസ് സഹകരിക്കുന്നില്ലെന്നാണ് ഇ ഡി പറയുന്നത്.

Leave a Reply

spot_img

Related articles

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം...

തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ 14200 രൂപ മോഷ്ടിച്ചു

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ...

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു...

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ചു

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്. തലപൊട്ടി രക്തം...