ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍: മന്ത്രി ഗണേഷ് കുമാര്‍

കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പരിഷ്‌കരണത്തില്‍ നിന്നും പിന്മാറ്റം കോടതി പറഞ്ഞാല്‍ മാത്രം. മനുഷ്യ ജീവനാണ് വലുത്.

നാല് മിനിറ്റ് കൊണ്ട് ലൈസന്‍സ് നല്‍കണമെന്ന് കോടതി പറഞ്ഞാല്‍ അനുസരിക്കും.

ഇക്കാര്യത്തില്‍ ഈഗോ ഇല്ല.

മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍.

ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയില്‍ പ്രത്യേക ലൈസന്‍സില്ലെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍.

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘമുണ്ട്.

ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്.

നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ പണം വെട്ടിച്ചു.

അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരും.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...