വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലോ?

വിറ്റാമിൻ സി, പൊട്ടാസ്യം, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നാരങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

ഈ പോഷകങ്ങൾ ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യാനും യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

നാരങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഫലപ്രദമാണ്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്നും ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തിൽ 53 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നും വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

നാരങ്ങ വെള്ളം പല വിധത്തിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Leave a Reply

spot_img

Related articles

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ...

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം...

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന്...

മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

*ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന്...