കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മിനി ലോറി തട്ടി യുവതിക്ക് ദാരുണാന്ത്യം

ചെങ്ങമനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം.

ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്‍റെ ഭാര്യ സിജിയാണ് (38) മരിച്ചത്.

അത്താണി – പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.25നായിരുന്നു അപകടം.

മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു.

ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ ഹുക്ക് സ്കൂട്ടറിൽ കൊളുത്തി.

സ്കൂട്ടറിൽ നിന്ന് സിജി വലത്തോട്ട് തലകീഴായി വീഴുകയും ലോറിയുടെ ടയർ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.

തൽക്ഷണം മരണം സംഭവിച്ചു. ബൈജുവും കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്‍റെ മകളാണ് മരിച്ച സിജി.

മക്കൾ: അനറ്റ് (പ്ലസ്ടു), അലോൺസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

Leave a Reply

spot_img

Related articles

തിരുവനന്തപുരത്ത് മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ...

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; പ്രതിഷേധം നേരത്തെ രേഖപ്പെടുത്തി, യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക്...

BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്...

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....