അമിത് ഷാക്കെതിരായ വ്യാജ വിഡിയോ: തെലങ്കാന കോൺഗ്രസിന്റെ സമൂഹമാധ്യമ ടീമിലെ 6 പേർ പിടിയിൽ

ന്യൂ‍ഡൽഹി : സംവരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന കോൺഗ്രസിന്റെ സമൂഹമാധ്യമ ടീമിലെ ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ.

തെലങ്കാനയിൽ വച്ചാണ് അറസ്റ്റ്. തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജ് ഈ വിഡിയോ പങ്കുവച്ചിരുന്നു.

പിസിസി അധ്യക്ഷനെന്ന നിലയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഡൽഹിയിൽ ഹാജരാകാൻ പൊലീസ് സമൻസ് നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

സംഭവവുമായി രേവന്തിന് ബന്ധമില്ലെന്നാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.

ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പിഎയും പ്രാദേശിക കോൺഗ്രസ് നേതാവുമായ സതീഷ് വൻസോല, ആം ആദ്മി പാർട്ടി ദാഹോദ് ജില്ലാ പ്രസിഡന്റ് രാകേഷ് ബരിയ എന്നിവർ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസിന്റെ പിടിയിലായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലായി ഇരുപതിലേറെപ്പേർക്ക് കേസുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

ബിജെപി സർക്കാരുണ്ടാക്കുമ്പോൾ, എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള ‘ഭരണഘടനാവിരുദ്ധമായ സംവരണം’ അവസാനിപ്പിക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലാണ് വ്യാജ വിഡിയോ.

തെലങ്കാനയിലെ മുസ്‍ലിം സംവരണം എടുത്തുകളയുമെന്ന അദ്ദേഹത്തിന്റെ യഥാർഥ പ്രസംഗമാണ് എഡിറ്റ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...