ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കൾ

ഇന്ത്യയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം യൂറോപ്യന്‍ യൂണിയന്‍റെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ കണ്ടെത്തി.

അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ ‘എഥിലീൻ ഓക്‌സൈഡി’ന്‍റെ അംശം ആണ് എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയത്.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങള്‍ നിരോധിക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്രാസ് കറി പൗഡർ, സാംഭാർ മസാല എന്നീ എംഡിഎച്ച് ഗ്രൂപ്പിൽ നിന്നുള്ള മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവ ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചും ഈ കണ്ടെത്തൽ കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

2020 സെപ്റ്റംബറിനും 2024 ഏപ്രിലിനും ഇടയിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (EFSA) വിവിധ ഭക്ഷ്യവസ്തുക്കളിൽ പരിശോധന നടത്തുകയായിരുന്നു.

പരീക്ഷിച്ച ഉൽപ്പന്നങ്ങളിൽ വൈവിധ്യമാർന്ന വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഭൂരിഭാഗവും നട്സും സീഡുകളും (313), ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും (60), ഡയറ്ററ്റിക് ഫുഡ്‌സും (48), മറ്റ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളും (34) ആണ്.

ഈ ഉൽപ്പന്നങ്ങളിൽ ഗണ്യമായ എണ്ണം എഥിലീൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...