കവിളിലേറ്റ പരിക്കിന് ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ എടുത്തെന്നോ?

കവിളിലേറ്റ പരിക്കിന് മരുന്ന് ചെടികൾ പുരട്ടി ചികിത്സയെടുത്ത് ഒറാങ്ങൂട്ടാൻ. ഇന്തോനേഷ്യയിലെ ഗുനംഗ് ലീസർ ദേശീയ പാർക്കിലാണ് ഏറെ നാളായുള്ള മുറിവിന് വലിയ കുരങ്ങൻ ഇനത്തിലുള്ള ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ തേടിയതെന്ന് ഗവേഷകർ വിശദമാക്കുന്നത്.

ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം ശ്രദ്ധിക്കുന്നതെന്നാണ് കുരങ്ങനെ നിരീക്ഷിക്കുന്ന ഗവേഷകർ വിശദമാക്കുന്നത്.

ഒരു ചെടിയുടെ ഇല പറിച്ച് അത് മുറിവിൽ നിരവധി തവണ പുരട്ടുന്നതാണ് ഗവേഷകരുടെ ശ്രദ്ധ നേടിയത്. ഒരു മാസത്തിനുള്ളിൽ ഈ മുറിവ് ഭേദമായെന്നും ഗവേഷകർ വിശദമാക്കുന്നു.

സസ്തനികളുടെ വിഭാഗത്തിലെ ഉന്നത ശ്രേണിയിലാണ് ഒറാങ്ങൂട്ടാനുകൾ ഉൾപ്പെടുന്നത്. ബുദ്ധിശക്തിയുള്ള സസ്തനി ആയതിനാൽ തന്നെ ഇവ മരത്തിന്റെ കമ്പുകൾ കൊണ്ട് ഉപകരണങ്ങളുണ്ടാക്കുന്നത് ഇതിന് മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എന്നാൽ സ്വയം ചികിത്സിക്കുന്നത് ഇത് ആദ്യമായാണ് ശ്രദ്ധിക്കുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

മനുഷ്യ വംശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന സസ്തനികളാണ് ഇവയെന്നതിന്റെ മറ്റൊരു തെളിവായാണ് ഈ സംഭവത്തെ നരവംശ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. കവിളിൽ വലിയ മുറിവുമായി 2022 ജൂണിലാണ് ഒറാങ്ങൂട്ടാനെ ശ്രദ്ധിക്കുന്നത്.

മറ്റ് ഒറാങ്ങൂട്ടാനുകളോടുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതാവാമെന്നായിരുന്നു മുറിവിനേക്കുറിച്ച് ഗവേഷകർ വിശദമാക്കുന്നത്.

ഇതിന് ശേഷം അകാർ കൂനിംഗ് എന്ന ചെടിയുടെ കമ്പുകൾ ഈ ഒറാങ്ങൂട്ടാൻ ചവയ്ക്കുന്നതും ഇതിന്റെ ഇലകൾ മുറിവിൽ പുരട്ടുന്നതും ഗവേഷകർ കണ്ടെത്തിയിരുന്നു.

പ്രാദേശികമായി മലേറിയയും ഡയബറ്റീസിനും മരുന്നായി ഉപയോഗിക്കുന്ന ഈ ചെടി ബാക്ടീരിയകൾക്കെതിരായി പ്രവർത്തിക്കുന്ന ഗുണങ്ങളോട് കൂടിയതാണ്.

ഈ ചെടി നിരവി തവണ ഒറാങ്ങൂട്ടാൻ മുറിവിൽ പുരട്ടുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇലകൾ ചവച്ച ശേഷമായിരുന്നു മുറിവിൽ ഒറാങ്ങൂട്ടാൻ പുരട്ടിയിരുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

അഞ്ച് ദിവസത്തിന് ശേഷം ഒറാങ്ങൂട്ടാനെ കാണുമ്പോൾ മുറിവിൽ അണുബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ഒരു മാസത്തിന് ശേഷം മുറിവ് പൂർണമായി ഭേദമായെന്നും ഗവേഷകർ വിശദമാക്കുന്നു.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...