ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം; നിഷേധിച്ച് സി.വി ആനന്ദബോസ്
ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ പരാതി നല്‍കി.
രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹെയര്‍ സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ആരോപണം നിഷേധിച്ച് മലയാളിയായ സി വി ആനന്ദബോസ് രംഗത്തെത്തി.
തനിക്കെതിരായ പരാതി വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം സത്യം വിജയിക്കുമെന്ന് പറഞ്ഞു.
പ്രചാരണം നടത്തുന്നവര്‍ തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരാണ്.
ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ പോരാട്ടം തടയാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.