ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു

മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു.

റായ്ഗഡിലെ മഹാഡിൽ ലാൻഡിങ്ങിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്.

ഉദ്ധവ് സേന നേതാവ് സുഷമ ആന്ധരെയെ കൊണ്ടുപോകാൻ വന്ന ഹെലികോപ്ടറാണിത്.

മഹാഡിലെ താത്ക്കാലിക ഹെലിപാഡിൽ രാവിലെ ഒൻപതരയോടെ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു.

ലാൻഡിംഗിനിടെ തെന്നിമാറിയ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് വീണു. വലിയ ശബ്ദത്തിനൊപ്പം പ്രദേശത്താകെ പൊടിപടലവും നിറഞ്ഞു.

പൈലറ്റുമാർ ഹെലികോപ്റ്ററിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. പൊലീസും രക്ഷാദൗത്യ സംഘവും ഉടനെ സംഭവ സ്ഥലത്തെത്തി.

ബാരാമതിയിലെ എൻസിപി സ്ഥാനാർഥി സുപ്രിയ സുലെയുടെ പ്രചാരണത്തിന് പോകാനായിട്ടായിരുന്നു സുഷമാ ആന്ധരെ ഹെലികോപ്ടർ എത്തിച്ചത്.

അപകട സമയത്ത് നേതാക്കളാരും കോപ്റ്ററിലുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ സുഷമ കാറിൽ പുറപ്പെട്ടു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...