തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം

തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച രണ്ടുപേര്‍ മരിച്ചു. 12 ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന്‍ ബിജു (44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന്‍ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

രണ്ട് പേരാണ് ജീപ്പില്‍ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ മുത്തുള്ളിയാല്‍ ഗ്ലോബല്‍ സ്‌കൂളിന് സമീപമാണ് അപകടം.

അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ തൃപ്രയാര്‍ ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കുകയായിരുന്നു.

ബസ് യാത്രക്കാരായ ചിറക്കല്‍ വാക്കറ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (64), ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കറപ്പന്‍ വീട്ടില്‍ അബ്ദുള്ള (74), ഇഞ്ചമുടി വെള്ളംപറമ്പില്‍ സുബിത (37), ഇഞ്ചമുടി മുറിപറമ്പില്‍ ലക്ഷ്മിക്കുട്ടി (76) എന്നിവരെ കൂര്‍ക്കഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇഞ്ചമുടി ഞാറ്റുവെട്ടി ദിലീപിന്റെ ഭാര്യ ഷീബ (53),മകള്‍ അമൃത (15), മണലൂര്‍ പുത്തന്‍പുരയ്ക്കല്‍ കുട്ടന്റെ മകന്‍ മോഹനന്‍ (58),മോഹനന്റെ ഭാര്യ ശ്യാമ (50),പൊന്നൂക്കര തെക്കുംപുറം ബിജുവിന്റെ ഭാര്യ രേഷ്മ (33), മക്കളായ ഭവീഷ് കൃഷ്ണ (12), ഭദ്രശ്രീ (10), അവിണിശ്ശേരി കുന്നത്തുവളപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ അംബിക (49), എന്നിവരെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...