വീണ്ടും ഇസ്രയേൽ ബോംബാക്രമണം : റഫയിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വീടിന് മേൽ ബോംബിടുകയായിരുന്നു.

ഇവർ ഉൾപ്പെടെ 26 പേർ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,622 ആയി.

ഇതിൽ 14,500 പേർ കുട്ടികളാണ്. 8000ത്തിലധികം പേരെ കാണാതായിട്ടുണ്ട്.

ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാകും എന്നാണ് നിഗമനം.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 124 കുട്ടികൾ ഉൾപ്പെടെ 492 ഫലസ്തീനികളെ ഏഴ് മാസത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്.

ഗസ്സയിൽ 77,867 പേർക്ക് പരിക്കേറ്റു.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...