യുനെസ്കോ വേൾഡ് പ്രസ്സ് ഫ്രീഡം പുരസ്കാരം പലസ്തീനിലെ മാധ്യമപ്രവർത്തകർക്ക്

ഗസ്സ: യുനെസ്കോയുടെ ഈ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗസ്സ യുദ്ധം റിപ്പോർട്ട് ചെയ്ത മുഴുവൻ ഫലസ്തീനി മാധ്യമപ്രവർത്തകർക്കും.

ഏറെ ത്യാഗംചെയ്ത് യുദ്ധമുഖത്തെ വിവരങ്ങൾ പുറംലോകത്തെത്തിച്ച ഫലസ്തീനി മാധ്യമപ്രവർത്തകർക്കുള്ള ഐക്യദാർഢ്യവും ശക്തമായ സന്ദേശവുമായാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി ചെയർമാൻ മൗറീഷ്യോ വെയ്ബെൽ പറഞ്ഞു.

നാം അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാന്റിയാഗോയിൽ നടത്തിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ കഴിഞ്ഞ ഏഴുമാസത്തിനിടെ 140ലേറെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഇതിൽ ബഹുഭൂരിഭാഗവും ഫലസ്തീനികളാണ്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...