യുവതിയെ ഫോണിലൂടെ അപമാനിച്ചു; സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പുതിയകടവ് മന്‍സിലില്‍ പികെ മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം നടന്നത്.

അന്‍സാറിന്റെയും ശ്യാമിന്റെയും സുഹൃത്തായ യുവതിയെ മനു ഫോണില്‍ വിളിച്ച് അപമാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇരുവരും മനുവിനെ കണ്ട് കാര്യം അന്വേഷിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മനു ഇരുവരെയും ബിയര്‍കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.

ശ്യാമിന്റെ കഴുത്തിന് ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റു. അന്‍സാറിന് തലക്കാണ് പരിക്കേറ്റത്. അന്‍സാറിന്റെ പരാതിയില്‍ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടൽ

എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ...