കെ.സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതലയിലേക്കു മടങ്ങിയെത്തും

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തിലാണ് ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനില്‍നിന്ന് ചുമതല ഏറ്റെടുക്കുന്നത്.

ഇന്നു രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പു വിലയിരുത്തല്‍ യോഗം ആരംഭിക്കുക. ഇരുപതു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു വിലയിരുത്തല്‍ അവതരിപ്പിക്കും. ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. ഇതിനുശേഷം സുധാകരൻ ചുമതല ഏറ്റെടുക്കും.

സുധാകരൻ കണ്ണൂരില്‍ മത്സരത്തിനിറങ്ങിയതോടെയാണ് ഹസനു താത്കാലിക ചുമതല നല്‍കിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി, ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികള്‍, എംഎല്‍എമാർ, കെപിസിസി ഭാരവാഹികള്‍, രാഷ്‌ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...