എന്തുകൊണ്ടാണ് ഷാരൂഖ് കെകെആറിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുന്നത്?

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്‍റെ സാന്നിധ്യമുണ്ട്.

ഇപ്പോള്‍ പൊയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ ഷാരൂഖിന്‍റെ ഈ പ്രോത്സാഹനത്തിനും പങ്കുണ്ടെന്ന് പറയാം.

അതേ സമയം എന്തുകൊണ്ടാണ് 2024 ഐപിഎല്‍ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ കെകെആറിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍.

സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇത് പറയുന്നത്. കഴിഞ്ഞ സീസണില്‍ കെകെആറിന്‍റെ ഒരു മത്സരത്തിലും ഷാരൂഖ് എത്തിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മൂന്ന് ചിത്രങ്ങളിലായി വളരെ തിരക്കിലായിരുന്നു ഷാരൂഖ്.

എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ക്ക് അപ്പുറം താന്‍ വലിയൊരു വിശ്രമം എടുത്തിരിക്കുകയാണ് എന്നാണ് ഷാരൂഖ് പറയുന്നത്.

അത് ഐപിഎല്‍ സീസണ്‍ ടൈം അയതിനാല്‍ ടീമിനൊപ്പം തുടരാന്‍ സാധിക്കുന്നുവെന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.

“എനിക്ക് വിശ്രമം എടുക്കണമെന്ന് തോന്നി. ശാരീരിക ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകളാണ് കഴിഞ്ഞവര്‍ഷം ഞാൻ ചെയ്തത്.

എന്‍റെ ടീമിനോട് ഞാൻ അവരുടെ എല്ലാ മത്സരങ്ങൾക്ക് വരുമെന്ന് നേരത്തെ വാക്കും നല്‍കിയിരുന്നു.

ഭാഗ്യവശാൽ, ആഗസ്റ്റ് അല്ലെങ്കിൽ ജൂൺ വരെ എനിക്ക് ഷൂട്ടിംഗ് ഇല്ല. അടുത്ത ചിത്രം ജൂണിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

അതിനാല്‍ എല്ലാ മത്സരത്തിനും വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്” – ഷാരൂഖ് അഭിമുഖത്തില്‍ പറ‍ഞ്ഞു.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...