ഭർത്താവ് ഭാര്യയുമായി നടത്തുന്ന പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമാകില്ല

ഭാര്യയുമായി ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

ഇത്തരം കേസുകളിൽ സ്ത്രീയുടെ സമ്മതം അപ്രധാനമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി പറയുന്നു.

ഭർത്താവ് ഒന്നിലധികം തവണ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന് കാണിച്ച് ഭാര്യ നൽകിയ എഫ്ഐആർ കോടതി റദ്ദാക്കുകയായിരുന്നു.

നിയമപരമായി വിവാഹിതയായ ഭാര്യയോടൊപ്പം താമസിക്കുന്ന ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് കോടതിയുടെ നിഗമനം.

ഭാര്യക്ക് 15 വയസ്സിൽ താഴെയല്ലാത്തിടത്തോളം ഭർത്താവ് ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു.

ഭാര്യയ്ക്ക് പതിനഞ്ച് വയസ്സിൽ താഴെയല്ലെങ്കിൽ അത് ബലാത്സംഗമല്ല, “തൻ്റെ കൂടെ താമസിക്കുന്ന നിയമപരമായി വിവാഹിതയായ ഭാര്യയുമായി ഒരു ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകരമല്ലാത്തതിനാൽ, നിസാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2019 ലാണ് കേസ് കോടതിയിലെത്തുന്നത്. വിവാഹത്തിന് ശേഷം, ഭർത്താവ് ഒന്നിലധികം തവണ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് കാണിച്ച് യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു.

തുടർന്ന് കേസ് ചോദ്യം ചെയ്ത് ഭർത്താവ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താനും ഭാര്യയും തമ്മിലുള്ള അസ്വാഭാവിക ലൈംഗികത ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നായിരുന്നു ഭർത്താവിന്റെ വാദം.

വാദം അം​ഗീകരിച്ച കോടതി ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...