സംസ്ഥാനത്ത് കാണപ്പെടുന്ന പൂക്കളിൽ ഒന്നാണ് അരളി. കേരളത്തിലെ ക്ഷേത്രങ്ങളിലടക്കം അരളിപ്പൂക്കൾ പൂജകൾക്കും മറ്റും ഉപയോഗിച്ചു വരുന്നുണ്ട്.
അരളിപ്പൂവിനെ Oleander എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. വളരെ അപകടകാരിയും മരണം വരെ സംഭവിക്കാവുന്ന പ്ലാന്റ് പോയിസൺ ആണിത്.
അരളിചെടി ഏറെ അപകടകാരിയാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റും ഡോക്സ്റ്റ ലേൺ സ്ഥാപകനുമായ ഡോ. ഡാനിഷ് സലീം പറഞ്ഞു.
അരളി ഒരു കാരണവശാലും കഴിക്കരുത്. അലങ്കാരത്തിനും ക്ഷേത്രങ്ങളിൽ കൊടുക്കാൻ മാത്രം ഉപയോഗിക്കാം.
Nerium oleander എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹൃദയം, നാഡീവ്യഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ബാധിക്കാം.
രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും ഇടയാക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും.
ഛർദ്ദി,വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്.
അരളിയുടെ പൂവ് അത്ര അപകടകാരിയല്ലെങ്കിലും അതിന്റെ കായും തണ്ടും ഇലയുമെല്ലാം ഏറെ അപടകരകാരിയാണ്.
വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അരളി വളർത്തുന്നത് ഒഴിവാക്കുക. കാരണം, രക്ഷിതാക്കൾ കാണാതെ കുട്ടികൾ അരളിയുടെ പൂവോ ഇലയോ വായിൽ വയ്ക്കാം.